കനത്ത മഴ: കണ്ണൂരിൽ വീടുകളിൽ വെള്ളം കയറി



ഇരിട്ടി > കനത്ത മഴയെത്തുടർന്ന് കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പഴശ്ശി ഡാമിനടുത്ത വെളിയമ്പ്രയിൽ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി. സുഭാഷ് വെളിയമ്പ്ര, ഇ പ്രസന്ന, കെ തങ്കമണി, കെ ശശി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഇവിടെ മലവെള്ളം ഇരച്ചെത്തിയത്. കാഞ്ഞിരപ്പുഴ കരകവിഞ്ഞു പേരാവൂർ > കണ്ണൂർ പേരാവൂരിൽ കാഞ്ഞിരപ്പുഴയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ മലവെള്ളപ്പാച്ചലിൽ നെടുംപുറംചാൽ,തെറ്റുവഴി, തൊണ്ടിയിൽ മേഖലകളിൽ പുഴ കരകവിഞ്ഞൊഴുകുന്നു. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. വിവിധയിടങ്ങളിൽ റോഡിലും കടകളിലും വെള്ളം കയറിയിട്ടുണ്ട്. അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. Read on deshabhimani.com

Related News