ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്‌



തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന്  മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്‌. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന്‌ കരുതുന്നതായി കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു. മഴയെത്തുടർന്ന്‌  ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Read on deshabhimani.com

Related News