ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യരുടെ മകൻ രമേശ് കൃഷ്‌ണയ്യർ അന്തരിച്ചു



ഫ്ലോറിഡ > സുപ്രീം കോടതി ജഡ്‌ജിയായിരുന്ന അന്തരിച്ച ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യരുടെ മകൻ  രമേശ് കൃഷ്‌ണയ്യർ (79) അന്തരിച്ചു. ഫ്ലോറിഡയിലെ കോറൽ സ്‌പ്രിങ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഫ്ലോറിഡയിൽ നടക്കും. പരേതയായ ശാരദയാണ്‌ അമ്മ. ഭാര്യ: ലത, മകൻ: കാർത്തിക്, മരുമകൾ: ബെത്ത്. സഹോദരൻ പരമേശ്‌ കൃഷ്‌ണയ്യർ. 1960 കളിൽ  അമേരിക്കയിൽ എത്തിയ രമേശ് കൃഷ്‌ണയ്യർ നാസയിൽ എൻജിനീയർ ആയിരുന്നു.   Read on deshabhimani.com

Related News