പീഡനക്കേസിലെ പ്രതിക്ക് ബിജെപി അംഗത്വം നൽകി സുരേന്ദ്രൻ



ബാലുശേരി> പീഡനക്കേസിലെ പ്രതിയ്ക്ക് ബിജെപി അംഗത്വം നൽകി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പീഡനക്കേസിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ഉള്ള്യേരി സ്വദേശി എടപ്പനോളി താഴെ ഹരിദാസനാണ്  കെ സുരേന്ദ്രൻ ബിജെപി അംഗത്വം നൽകിയത്.  റിട്ട.  അധ്യാപകനായ ഇയാൾ ഉള്ള്യേരിയിൽ നടത്തിയ ഓൺലൈൻ സ്ഥാപനത്തിലെ ജീവനക്കാരിയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പേരാമ്പ്ര ഡിവൈഎസ്പിയാണ് കേസന്വേഷിക്കുന്നത്. ഏഴ് മാസം ഒളിവിലായിരുന്ന ഇയാൾക്ക് ഈയിടെയാണ് ജാമ്യം ലഭിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ സിപിഐ എം പ്രാദേശിക നേതൃത്വത്തെ സമീപിച്ചെങ്കിലും ഈ വിഷയത്തിൽ ഇരയോടൊപ്പം മാത്രമേ സിപിഐ എം നേതൃത്വം നിലകൊള്ളുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പ്രതി ബിജെപി നേതൃത്വത്തെ സമീപിച്ചത്. Read on deshabhimani.com

Related News