സഹോദരിയുടെ മുന്നിൽ 6 വയസ്സുകാരിക്ക്‌ പീഡനം; പ്രതിക്ക്‌ മരണംവരെ ഇരട്ടജീവപര്യന്തം കഠിനതടവ്‌



തിരുവനന്തപുരം സഹോദരിയുടെ മുന്നിൽ വച്ച് ആറ് വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക്‌ മരണംവരെ ഇരട്ടജീവപര്യന്തം കഠിനതടവും 60000 രൂപ പിഴയും. കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്തായ വിക്രമനെ (68) യാണ്‌ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്‌ജി ആർ രേഖ ശിക്ഷിച്ചത്‌. പിഴത്തുക കുട്ടിക്ക് നൽകണം.  പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ തടവനുഭവിക്കണം.  കൂടാതെ 14 വർഷം കൂടി തടവനുഭവിക്കണം. ഒമ്പത് വയസ്സുള്ള ചേച്ചിയുടെ മുന്നിൽവച്ചായിരുന്നു പീഡനം. ചേച്ചിയെ പീഡിപ്പിച്ച കേസിൽ നവംബർ അഞ്ചിന് കോടതി വിധി പറയും. 2020–21 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്കായിരുന്നു. ഇവരെയും ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തത്. അമ്മൂമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത്‌ കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അയൽവാസി കണ്ടതോടെ സംഭവം പുറത്തറിഞ്ഞു. കുട്ടികൾ നിലവിൽ ഷെൽട്ടർ ഹോമിലാണ് താമസം. സ്പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ വൈ അഖിലേഷ് എന്നിവർ ഹാജരായി. മംഗലപുരം സിഐ എ അൻസാരി, കെ തോംസൺ, എച്ച്‌ എൽ സജീഷ് എന്നിവരാണ്‌ കേസന്വേഷിച്ചത്‌. Read on deshabhimani.com

Related News