പോക്സോ പ്രതിക്ക്‌ 60 വർഷം തടവും പിഴയും



വടക്കാഞ്ചേരി > പോക്സോ കേസ്‌ പ്രതിക്ക് 60 വർഷം കഠിന തടവും  75000 രൂപ പിഴയും ശിക്ഷ വിധിച്ചു. പഴയന്നൂർ തെക്കേത്തറ ഇളമുറ്റത്ത് വീട്ടിൽ രാമചന്ദ്രനെ (61)യാണ് പോക്സോ നിയമ പ്രകാരം വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ആർ മിനി ശിക്ഷിച്ചത്. ബന്ധുവായ ഒമ്പത്‌ വയസ്സുകാരനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതാണ്‌ കേസ്‌. പിഴത്തുക അടച്ചില്ലെങ്കിൽ 12 മാസം അധിക കഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി  സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ  അഡ്വ. ഇ എ സീനത്ത് ഹാജരായി.   Read on deshabhimani.com

Related News