സംസ്ഥാനത്ത്‌ മുൻഗണനാ കാർഡുകാരുടെ 
മസ്റ്ററിങ്‌ നാളെമുതൽ



തിരുവനന്തപുരം സംസ്ഥാനത്ത്‌ മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ്‌ ബുധനാഴ്ച ആരംഭിക്കുമെന്ന്‌ ഭക്ഷ്യവകുപ്പ്‌ അറിയിച്ചു. മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്‌. ഒന്നാംഘട്ടം 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്‌. 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നടക്കും. ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട്‌  ജില്ലകളിലാണ്‌ മസ്റ്ററിങ്‌. ഒക്ടോബർ 15-നുമുമ്പ്‌  മസ്റ്ററിങ്‌ പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. മുൻഗണനേതര (വെള്ള, നീല) കാർഡിലെ  അംഗങ്ങളുടെ മസ്റ്ററിങ് തിയതി പിന്നീട് പ്രഖ്യാപിക്കും. നേരിട്ടെത്താൻ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള  കിടപ്പുരോഗികൾക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ്‌ നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അതതിടങ്ങളിലെ ഏതെങ്കിലും റേഷൻ കടകളിൽ മസ്റ്ററിങ്‌ നടത്താം. Read on deshabhimani.com

Related News