വിലക്കയറ്റത്തോത്‌ സാധാരണക്കാരന് തിരിച്ചടി: റിസർവ് ബാങ്ക് ഗവർണർ



കൊച്ചി ഭക്ഷ്യോൽപ്പന്നങ്ങളുടെ വിലക്കയറ്റംമൂലം രാജ്യത്തെ വിലക്കയറ്റത്തോത്‌ ഉയരുന്നത് സാധാരണക്കാരന് തിരിച്ചടിയാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. സെപ്തംബറിലും ഒക്ടോബറിലും വിലക്കയറ്റത്തോത്‌ ഉയർന്നു. ഇത്‌ ആളുകളുടെ വാങ്ങൽശേഷി കുറയ്‌ക്കും. വിലക്കയറ്റത്തോത്‌ വൈകാതെ നിയന്ത്രണവിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ കൊച്ചി ഇന്റർനാഷണൽ ഫൗണ്ടേഷന്റെ (കിഫ്) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു റിസർവ് ബാങ്ക് ഗവർണർ.    ഡെൽഹിയിലും മറ്റു നഗരങ്ങളിലുമുള്ള ഇന്റർനാഷനൽ സെന്ററുകളുടെ മാതൃകയിലാണ് കൊച്ചി ഇന്റർനാഷനൽ ഫൗണ്ടേഷൻ പദ്ധതി നടപ്പാക്കുകയെന്ന് ചെയർമാൻ ഡോ. എം രാമചന്ദ്രൻ പറഞ്ഞു. പ്രഭാഷണങ്ങൾ, ചർച്ചകൾ, കലാപരിപാടികൾ തുടങ്ങിയവയ്ക്ക് വേദിയാകും. ഹൈക്കോടതി മുൻ ജഡ്ജി സതീശചന്ദ്രൻ, സിന്തൈറ്റ് എക്‌സി. ചെയർമാൻ ഡോ. വിജു ജേക്കബ്, മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി, ടിസിഎസ് കേരള തലവൻ ദിനേഷ് പി തമ്പി, അഭിഭാഷകൻ മധു രാധാകൃഷ്ണൻ, ധനം പബ്ലിക്കേഷൻസ് എക്‌സി. എഡിറ്റർ മരിയ ഏബ്രഹാം തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News