മലയാളി യാത്രക്കാർക്ക് ആശ്വാസം; ഓണത്തിന് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
പാലക്കാട് ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. സെക്കന്തരാബാദ് ജങ്ഷൻ–-കൊല്ലം ജങ്‌ഷൻ സ്‌പെഷ്യൽ എക്‌സ്‌പ്രസ് (07119) സെക്കന്തരാബാദിൽനിന്ന് 13ന് വൈകിട്ട് 5.30ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.20ന് കൊല്ലത്തെത്തും. തിരികെയുള്ള ട്രെയിൻ (07120) കൊല്ലത്തുനിന്ന് 15ന് പുലർച്ചെ 2.30ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30ന് സെക്കന്തരാബാദിലെത്തും.രണ്ട് എസി ടു ടയർ, അഞ്ച് എസി ത്രീ ടയർ, 10 സ്ലീപ്പർ, രണ്ട് ജനറൽ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കം ബ്രേക്ക് വാൻ എന്നിങ്ങനെയുണ്ടാകും. ഹൂബ്ലി ജങ്ഷൻ–-കൊച്ചുവേളി സ്‌പെഷ്യൽ എക്‌സ്‌പ്രസ്(07334) ഹൂബ്ലിയിൽനിന്ന് 13ന് രാവിലെ 6.55ന് പുറപ്പെട്ട് 14ന് രാവിലെ 6.45ന് കൊച്ചുവേളിയെത്തും. തിരികെയുള്ള ട്രെയിൻ (07334) കൊച്ചുവേളിയിൽനിന്ന് 14ന് പകൽ 12.50ന് യാത്ര ആരംഭിച്ച് 15ന് പകൽ 12.50ന് ഹൂബ്ലിയിലെത്തും. രണ്ട് എസി ടു ടയർ, നാല് എസി ത്രീ ടയർ, 10 സ്ലീപ്പർ, രണ്ട് ജനറൽ, രണ്ട് ഭിന്നശേഷി സൗഹൃദം എന്നിങ്ങനെ കോച്ചുകളുണ്ടാകും. Read on deshabhimani.com