നവരാത്രി തിളക്കത്തോടെ രേഷ്മ യു രാജിന്റെ കുച്ചിപ്പുടി



കൊച്ചി > നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിപ്രശസ്ത നർത്തകി രേഷ്മ യു രാജ് അവതരിപ്പിച്ച കുച്ചുപ്പുടി നൃത്തം  ടിഡിഎം ഹാളിൽ അരങ്ങേറി. ഭാമാ കലാപം തുടങ്ങിയ കുച്ചുപ്പുടിയിലെ  സാമ്പ്രദായിക ഇനങ്ങൾക്കു പുറമെ അത്യപൂർവ്വമായി അരങ്ങേറുന്ന സിംഹനന്ദിനി നൃത്തവും നവരാത്രി പ്രമാണിച്ച്  രേഷ്മ അവതരിപ്പിച്ചു.  കുച്ചിപ്പുടിയിലെ അപൂർവ ഇനമായ ‘സിംഹനന്ദിനി’  നൃത്തം അവതരിപ്പിച്ചുവരുന്ന കേരളത്തിലെ ഏക നർത്തകിയാണ്‌ രേഷ്‌മ.ബാങ്ക്‌ ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു അവതരണം. തറയിൽ വിതറിയ പൊടിയിൽ നൃത്തം ചെയ്തുകൊണ്ട് നർത്തകി ദുർഗാദേവിയുടെ വാഹനമായ സിംഹത്തിന്റെ രൂപം വരയ്‌ക്കുന്നതാണ്‌ സിംഹനന്ദിനി നൃത്തമായി അറിയപ്പെടുന്നത്‌.  ടിസിഎസ് ഉദ്യോഗസ്ഥയായ രേഷ്മ, വെമ്പട്ടി രവിശങ്കർ, കൽപ്പന ശ്രീനിവാസ് എന്നിവർക്കുകീഴിലാണ്‌ നൃത്തം അഭ്യസിച്ചിട്ടുള്ളത്‌. കലാമണ്ഡലം കാർത്തിക ഹരികൃഷ്ണൻ (നട്ടുവാങ്കം), ഗുരുവായൂർ ഭാഗ്യലക്ഷ്മി (വോക്കൽ), കലാമണ്ഡലം ഹരികൃഷ്‌ണൻ (മൃദംഗം), വിവേക് ആർ ഷേണായ് (ഫ്ലൂട്ട്‌), സൗന്ദര രാജൻ (വീണ) എന്നിവർ അകമ്പടിയായി. Read on deshabhimani.com

Related News