ടെക്നോപാർക്കിലെ നോൺ ഐ ടി ജീവനക്കാർക്ക് ഓണസമ്മാനമായി റൈസ് പാക്കറ്റുകൾ
തിരുവനന്തപുരം > ടെക്നോപാർക്കിലെ നോൺ ഐ ടി ജീവനക്കാർക്ക് ഓണസമ്മാനമായി റൈസ് പാക്കറ്റുകൾ നൽകി. 725 ലധികം നോൺ ഐ ടി ജീവനക്കാർക്കാണ് പ്രതിധ്വനി റൈസ് ബക്കറ്റ് ചലഞ്ചു വഴി ലഭിച്ച അരി വിതരണം ചെയ്തത്. ഹൌസ് കീപ്പിങ് സ്റ്റാഫ്, ഫെസിലിറ്റി സ്റ്റാഫ്, ഗാർഡനേഴ്സ്, സെക്യൂരിറ്റി സ്റ്റാഫ് തുടങ്ങി ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന മുഴുവൻ നോൺ ഐ ടി ജീവനക്കാർക്കും റൈസ് പാക്കറ്റുകൾ വിതരണം നടത്തി. ടെക്നോപാർക്ക് ഫെസ് 1 ഭവാനി ബിൽഡിങ്ങിൽ വച്ച് പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ വിതരണം ഉത്ഘാടനം ചെയ്തു. ഫെസ് 3, കിൻഫ്രാ, ആംസ്റ്റർ എന്നിവിടങ്ങളിൽ വച്ചാണ് വിതരണം പൂർത്തീകരിച്ചത്. പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ, പ്രോഗ്രാം കൺവീനർ മുഹമ്മദ് അനീഷ്, ജോയിന്റ് കൺവീനർ ജയകൃഷ്ണ ആർ എന്നിവർ നേതൃത്വം നൽകി. പ്രതിധ്വനിയുടെ റൈസ് ബക്കറ്റ് ചലഞ്ചിൻറെ ഭാഗമായി 5 കിലോഗ്രാം അരി പാക്കറ്റുകൾ ഐ ടി ജീവനക്കാർ ടെക്നോപാർക്കിലെ വിവിധ കെട്ടിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുകളിൽ നിക്ഷേപിച്ചിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രതിധ്വനി മറ്റു ആഘോഷപരിപാടികൾ ഒഴിവാക്കിയിരുന്നു. വയനാട് ദുരന്തത്തിൽ വീട് നഷ്ട്ടപെട്ടവർക്ക് 2 വീട് നിർമ്മിച്ചു കൊടുക്കാൻ ഗവണ്മെന്റിനെ സന്നദ്ധത പ്രതിധ്വനി അറിയിച്ചിട്ടുണ്ട്. വീട് നിർമ്മിക്കുന്നതിനായി ഐ ടി ജീവനക്കാരുടെ സംഭാവന 28.39 ലക്ഷം രൂപയായി. Read on deshabhimani.com