റോബോട്ടിക്സ്‌ 
അന്താരാഷ്ട്ര 
റൗണ്ട്‌ ടേബിൾ ഇന്ന്‌



കൊച്ചി റോബോട്ടിക്സ്‌ മേഖലയിൽ കേരളത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ ‘പ്രഥമ റോബോട്ടിക്‌സ്‌ അന്താരാഷ്ട്ര റൗണ്ട്‌ ടേബിൾ’ വെള്ളിയാഴ്‌ച കൊച്ചിയിൽ ചേരും. ബോൾഗാട്ടി ലുലു ഗ്രാൻഡ്‌ ഹയാത്ത്‌ കൺവൻഷൻ സെന്ററിൽ രാവിലെ 10.30ന്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. കെഎസ്‌ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്സ്‌ റൗണ്ട്‌ ടേബിളിൽ 200 സ്റ്റാർട്ടപ്പുകളും 400 പ്രതിനിധികളും പങ്കെടുക്കും. റോബോട്ടിക്സ്‌ രംഗത്തെ വിദഗ്‌ധർ സംസാരിക്കും. അർമാഡ എഐ വൈസ്‌ പ്രസിഡന്റ്‌ പ്രാഗ്‌ മിശ്ര, ഇൻഡസ്‌ട്രിയൽ എഐ അക്സഞ്ചർ എംഡി ഡെറിക്‌ ജോസ്‌, അൻവി സ്‌പേസ്‌ സഹസ്ഥാപകൻ എസ്‌ വിവേക്‌ ബൊല്ലം, സ്റ്റാർട്ടപ്‌ മെന്റർ റോബിൻ ടോമി എന്നിവരാണ്‌ പ്രഭാഷകർ. ജെൻ റോബോട്ടിക്സ്‌ സഹസ്ഥാപകൻ എൻ പി നിഖിൽ, അസിമോവ്‌ റോബോട്ടിക്സ്‌ സിഇഒ ടി ജയകൃഷ്‌ണൻ, ഗ്രിഡ്‌ബോട്ട്‌ ടെക്നോളജീസ്‌ സിടിഒ പുൾകിത്‌ ഗൗർ, ഐറോവ്‌ സഹസ്ഥാപകൻ ജോൺസ്‌ ടി മത്തായി എന്നിവർ അനുഭവങ്ങൾ പങ്കുവയ്‌ക്കും. നൂതന റോബോട്ടിക്സ്‌ കണ്ടുപിടിത്തങ്ങളുടെ പ്രദർശനവും ഉണ്ടാകും. രാവിലെ 9.30ന്‌ പ്രദർശനം തുടങ്ങും. Read on deshabhimani.com

Related News