ക്വാറി ഖനന റോയല്‍റ്റി/ഫീസ്: ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം> സര്‍ക്കാര്‍ വര്‍ധിപ്പിച്ച ക്വാറി ഖനന റോയല്‍റ്റി/ഫീസ് വര്‍ധനയ്ക്ക് ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്ന ഉല്‍പാദകര്‍ക്കെതിരെയും വിതരണക്കാര്‍ക്കെതിരെയും കര്‍ശനനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഖനനത്തിനുള്ള റോയല്‍റ്റി/ഫീസ് എന്നിവ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.  റോയല്‍റ്റി വര്‍ധിപ്പിച്ചത് ചതുരശ്ര അടിക്ക് 1.10 രൂപയും ഡീലേഴ്‌സ് ലൈസന്‍സ് ഫീസ് 18 പൈസ മുതല്‍ 48 പൈസ വരെയുമാണ്. എന്നാല്‍ സര്‍ക്കാര്‍ റോയല്‍റ്റി/ഫീസ് വര്‍ധിപ്പിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി വിപണിയില്‍ ഉല്‍പാദകരും വിതരണക്കാരും 5 രൂപ മുതല്‍ 15 രൂപ വരെ ചതുരശ്ര അടിക്ക് വില വര്‍ധിപ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്ന് ഉത്തരവില്‍ പറയുന്നു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരത്തില്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ച റോയല്‍റ്റി/ഫീസ് വര്‍ധനയ്ക്ക് ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്ന ഉല്‍പാദകര്‍ക്കെതിരെയും വിതരണക്കാര്‍ക്കെതിരെയും കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.  ഈ മേഖലയിലുള്ള സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തുകൊണ്ട് പ്രശ്‌നപരിഹാരം വരുത്തുമെന്ന് സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചു.   Read on deshabhimani.com

Related News