യുഡിഎഫിലേക്ക് പോയത് 
ആത്മഹത്യാപരം: അസീസ്‌



കൊല്ലം യുഡിഎഫിലേക്ക്‌ പോയത്‌ ആത്മഹത്യാപരമായിരുന്നു എന്ന്‌ ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ്‌. കൊല്ലത്ത്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആർഎസ്‌പിയിൽ പോസ്റ്റർഒട്ടിച്ച്‌ തലപ്പത്ത്‌ എത്തിയ ആളാണ്‌ താൻ. ഇരവിപുരത്ത്‌ മത്സരിക്കാനുള്ള സമ്പത്തും മറ്റു‌ സാഹചര്യങ്ങളും എനിക്കില്ല. ഞാൻ തന്നെയാണ്‌ ബാബുദിവാകരന്റെ പേരുപറഞ്ഞതും. മത്സരത്തിൽനിന്നു‌ മാറിനിന്നപ്പോൾ പാർടിയിൽ ചിലർ എന്നെ അഭിനന്ദിക്കുന്നുണ്ടെന്നും അത്‌ മാറിക്കൊടുത്തതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ തുടർന്നിരുന്നെങ്കിൽ മന്ത്രി ആകുമായിരുന്നല്ലോ എന്ന ചോദ്യത്തിന്‌ ‘തലേലെഴുത്തില്ല’ എന്ന മറുപടിയാണ്‌ ഉണ്ടായത്‌.സീറ്റിന്റെ കാര്യത്തിൽ  കോൺഗ്രസ്‌‌ നേതാക്കൾ  ആർഎസ്‌പിയെ വട്ടംകറക്കിയെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News