അപകടം റോഡിന്റെ അപാകത മൂലമെന്ന് പ്രാഥമിക അന്വേഷണത്തില്‍ ആര്‍ടിഒ



പാലക്കാട്(മണ്ണാര്‍ക്കാട്)> ലോറിയില്‍ ഭാരം കൂടുതല്‍ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്നും   പാലക്കാട് ജില്ലാ ആര്‍ടിഒ. അപകടത്തില്‍ പെട്ട ലോറി പരിശോധിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  റോഡിന്റ പരിമിതി തന്നെയാണ് പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നത്.  റോഡിന് വളരെ ഗ്രിപ്പ് കുറവാണ്. മഴ കൂടി പെയ്തതിനാല്‍ വാഹനത്തിന് ഗ്രിപ്പ് കിട്ടാത്തതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് തന്നെയാണ് പ്രാഥമികമായി മനസിലാക്കാന്‍ സാധിക്കുന്നത് എന്നും ആര്‍ടിഒ കൂട്ടിച്ചേര്‍ത്തു.  സ്ഥിരം അപകടം നടക്കുന്ന സ്ഥലത്തായിരുന്നു വീണ്ടും ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്. രണ്ട് മാസം മുമ്പ്  കെഎസ്ആര്‍ടിസി ബസും സ്വകാര്യം  ബസും തമ്മില്‍ ഈ പ്രദേശത്തിനടുത്ത് അപകടത്തില്‍ പെട്ടിരുന്നു.  കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 35 പേര്‍ ഇവിടെ മരിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.അതിനാല്‍ തന്നെ വൈകാരികമായ പ്രതിഷേധമായിരുന്നു ഇവിടത്തുകാര്‍ നടത്തിയത്. മൃതദേഹങ്ങള്‍ കൊണ്ടുപോയി ലോറി നേരേയാക്കിയിട്ടും പ്രതിഷേധക്കാര്‍ കുത്തിയിരുന്നതും ഈ അമര്‍ഷത്തിലായിരുന്നു   Read on deshabhimani.com

Related News