ശബരിമല കാനനപാതകൾ തുറന്നു



ശബരിമല> മഴ മുന്നറിയിപ്പിനെ തുടർന്ന്‌ അടച്ച സത്രം, പുല്ലുമേട് കാനനപാതയും എരുമേലി, കരിമല പാതയും തുറന്നു. ബുധനാഴ്ചയാണ്‌ പാത തീർഥാടകർക്കായി തുറന്ന്‌ നൽകിയത്‌. 581 പേരെയാണ് പുല്ലുമേട്‌ കടത്തിവിട്ടത്. പാതകൾ സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന വനം വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ തുറന്നത്‌. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും സേവനം പാതകളിൽ ലഭ്യമാണ്. Read on deshabhimani.com

Related News