ശബരിമലനട നാളെ തുറക്കും
തിരുവനന്തപുരം ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല വെള്ളിയാഴ്‌ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറക്കും. കന്നിമാസ പൂജകൾകൂടി ഉള്ളതിനാൽ ഒൻപത് ദിവസം ദർശനത്തിന് അവസരമുണ്ടാകും. 21ന് നട അടയ്‌ക്കും. ഉത്രാടനാളിൽ മേൽശാന്തിയുടെയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെയും അവിട്ടം നാളിൽ പൊലീസിന്റെയും വകയായി ഓണസദ്യയുണ്ടാകും. Read on deshabhimani.com