പാലക്കാട് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്



പാലക്കാട് > പാലക്കാട് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. പാലക്കാട് എലപ്പുള്ളി പള്ളത്തേരിയിലാണ് അപകടം നടന്നത്. തീർഥാടകർ സഞ്ചരിച്ച ബസും തമിഴ്നാട് ട്രാൻസ്പോർട് കോർപറേഷൻ ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർമാരായ തമിഴനാട്‌ സ്വദേശി സെന്തിൽ കുമാർ (45) , ആന്ധ്ര സ്വദേശി രാം ബാബു, കണ്ടക്ട്ർ  ശബരി രാജൻ, യാത്രക്കാരായ ലക്ഷ്‌മിക്കുട്ടി (62), ജയന്തി (42), സുരേഷ്‌ (51), നന്ദന (22), ശ്രീഹരി (22), അംബിക( 43), നയന (18), ബാബു (49), ഷഹീബ് ( 24), ശിവകുമാർ (50), ഫവാസ്‌ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ തീർഥാടകർ എല്ലാവരും തെലങ്കാന ഗഞ്ചം സ്വദേശികളാണ്‌. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയിരുന്നു.   Read on deshabhimani.com

Related News