ശബരിമലയിൽ കനത്ത മഴ: ഇന്ന്‌ മഞ്ഞ അലർട്ട്‌



ശബരിമല > ശബരിമലയിലും പരിസരങ്ങളിലും കനത്ത മഴ. ശനി രാത്രിയോടെ ആരംഭിച്ച മഴ ഞായർ പുലർച്ചയോടെ ശക്തമായി. രാവിലെ സന്നിധാനത്ത്‌ നേരിയ ശമനം ഉണ്ടായെങ്കിലും പിന്നീട് വീണ്ടും കനത്തു. പമ്പയിലും പുലർച്ചെ മുതൽ കനത്ത മഴ ഉണ്ടായിരുന്നു. ഞായർ പകൽ 11ന്‌ ശബരിമലയിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. പമ്പ, നിലയ്‌ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ തിങ്കളാഴ്‌ചയും മഞ്ഞ അലർട്ട്‌ തുടരും. ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ പെയ്‌തതോടെ തീർഥാടകരുടെ തിരക്ക്‌ അൽപ്പം കുറഞ്ഞു. തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുന്നതിനാൽ അവിടെ നിന്നുള്ള തീർഥാടകരുടെ വരവും കുറഞ്ഞു. എന്നാൽ പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ മിക്കയിടങ്ങളിലും പന്തലുകളും താൽകാലിക മേൽക്കൂരകളും സ്ഥാപിച്ചിരുന്നതിനാൽ മല കയറുന്നവരെ മഴ കാര്യമായി ബാധിച്ചില്ല.   Read on deshabhimani.com

Related News