ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക് തുടരുന്നു ; വെള്ളിയാഴ്‌ച എത്തിയത് 87,216 പേർ
ശബരിമല ശബരിമലയിലേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ കുറവില്ല. തിരക്ക് വർധിച്ചെങ്കിലും സുഖദർശനം ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ക്രമീകരണങ്ങളിൽ തൃപ്‌തരായാണ് തീർത്ഥാടകർ മലയിറങ്ങുന്നത്. ദിവസേന എത്തുന്ന തീർഥാടകരുടെ എണ്ണം തൊണ്ണൂറായിരത്തോളമായെങ്കിലും ദർശനത്തിൽ പ്രതിസന്ധിയില്ല. വെള്ളിയാഴ്‌ച മാത്രം 87216 തീർഥാടകരെത്തി. ഏറ്റവും കൂടുതൽ പേർ എത്തിയത് വെള്ളിയാഴ്‌ചയാണ്. ശനിയും തീർഥാടകരുടെ ഒഴുക്കായിരുന്നു. വൈകിട്ട് ആറ് വരെ 60,528 പേർ ശബരിമലയിൽ എത്തി. ഇതിൽ 8,931 പേർ സ്‌പോട്ട് ബുക്കിങ്ങിലൂടെയാണ് എത്തിയത്. മണ്ഡലകാലം ആരംഭിച്ച് എട്ട് ദിവസം പിന്നിടുമ്പോൾ ആകെ എത്തിയവർ 5,98,841 ആയി. ഒരു ലക്ഷത്തിലേറെ തീർഥാടകരാണ് മുൻ വർഷത്തേക്കാൾ കൂടുതലായി ശബരിമലയിൽ എത്തിയത്. വെർച്വൽക്യൂ കാര്യക്ഷമമാക്കിയും ദിവസം 18 മണിക്കൂർ ദർശനം അനുവദിച്ചുമാണ് സുഖദർശനം സാധ്യമാക്കിയത്. Read on deshabhimani.com