വിമാനത്തില്‍ ഇരുമുടിക്കെട്ട് കൊണ്ടുപോകാം
ന്യൂഡൽഹി > ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ടിൽ തേങ്ങ കൊണ്ടുപോകാൻ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ അനുമതി നൽകി. 2025 ജനുവരി 20 വരെയാണ് അനുമതി. നവംബർ മുതൽ ആരംഭിക്കുന്ന മണ്ഡലകാലത്തിൽ ശബരിമലയിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്തരെത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇരുമുടിയിലുള്ള തേങ്ങ തീപിടിക്കാൻ സാധ്യതയുള്ള വസ്‌തുവായി കണക്കാക്കിയിരിക്കുന്നതിനാൽ വിമാനത്തിൽ കൊണ്ടുപോകുന്നതിന് അനുമതിയുണ്ടായിരുന്നില്ല. Read on deshabhimani.com