സയ്യിദ്‌ മിർസ ചുമതലയേറ്റു



കോട്ടയം പ്രശസ്‌ത ചലച്ചിത്രകാരൻ സയ്യിദ്‌ അഖ്‌തർ മിർസ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെത്തി ചെയർമാനായി  ചുമതലയേറ്റു. ശനി പകൽ പതിനൊന്നോടെ എത്തിയ അദ്ദേഹത്തെ അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും ചേർന്ന്‌ സ്വീകരിച്ചു. ഇൻസ്‌റ്റിറ്റ്യൂട്ടിനെ ഏറ്റവും മികച്ച സ്ഥാപനമാക്കുകയെന്നതാണ്‌ തന്റെ പ്രധാന ദൗത്യമെന്ന്‌ അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. അതിനായി എന്തെല്ലാം ചെയ്യണമെന്ന് ആലോചിക്കും. ഒരു യുവ ടീമാണ്‌ തനിയ്‌ക്കൊപ്പമുള്ളത്‌. അവരുമായി എല്ലാ കാര്യങ്ങളും വിശദമായി സംസാരിക്കും. ആ ചർച്ചയുടെ അടിസ്ഥാനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി മുന്നോട്ടുപോകും. ഡയറക്ടർ അടക്കമുള്ളവരുടെ നിയമന നടപടികൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്‌ അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവരുമായി ചർച്ച നടത്തി. ഇവരിൽനിന്ന്‌ വിവരങ്ങൾ ആരാഞ്ഞ അദ്ദേഹം ഇക്കാര്യങ്ങൾ പരിഗണിച്ച്‌ സർക്കാരിന്‌ ശുപാർശ സമർപ്പിക്കുമെന്ന്‌ അറിയിച്ചതായും അധ്യാപകർ പറഞ്ഞു. സന്തോഷം, പ്രതീക്ഷ സയ്യിദ്‌ മിർസ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ചെയർമാനായതിൽ സന്തോഷവും വലിയ പ്രതീക്ഷയുമുണ്ടെന്ന്‌ വിദ്യാർഥികൾ. വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന്‌ ചെയർമാൻ ശ്രീദേവ്‌ പറഞ്ഞു. ഇദ്ദേഹത്തെപോലെ വിഖ്യാതനായ ചലച്ചിത്രകാരനെ സ്ഥാപനത്തിന്റെ നേതൃത്വത്തിലേക്ക്‌ സർക്കാർ കൊണ്ടുവന്നത്‌ സന്തോഷകരമാണ്‌. ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം നന്നായി പോകുന്നുണ്ട്‌. മൂന്ന്‌ അധ്യാപകരും രാജിവച്ചിരുന്നു. അവർക്ക്‌ പകരം താൽകാലികമായി ഉടൻ നിയമനം നടത്തിയതിനാൽ ക്ലാസുകൾക്ക്‌ തടസമില്ല. Read on deshabhimani.com

Related News