ഗുജറാത്തില്‍ പോകുമ്പോഴൊക്കെ സബര്‍മതി ആശ്രമത്തില്‍ ധ്യാന മഗ്നനാവും; ഗാന്ധിജിയെ പുകഴ്ത്തി സന്ദീപ് വാര്യര്‍
തിരുവനന്തപുരം> മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.ഗുജറാത്തില്‍ പോകുമ്പോഴൊക്കെ സബര്‍മതി ആശ്രമത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ധ്യാന മഗ്‌നനാവുക എന്നത് ശീലമാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബാപ്പുജി സ്‌നേഹം, 2020 ഒക്ടോബറില്‍ ചെയ്ത പോസ്റ്റാണെന്നും സന്ദീപ് പോസ്റ്റില്‍ കുറിച്ചു. ഗാന്ധിജിയെ ഗോഡ്‌സെ ചെറുതായൊന്നു വെടിവെച്ചുകോന്നതേയുള്ളു എന്ന് മാധ്യമ ചര്‍ച്ചയില്‍ പറഞ്ഞ സന്ദീപാണ് കോണ്‍ഗ്രസിലെത്തിയപ്പോള്‍ ഗാന്ധിജിയെ പുകഴ്ത്തി രംഗത്തെത്തിതത്തിയിരിക്കുന്നത് . രാജ്യവും ജനങ്ങളും വിശിഷ്യാ പൊതുപ്രവര്‍ത്തകരും മഹാത്മജിയുടെ ആശയങ്ങളെ പിന്തുടരുക എന്നത് കാലഘട്ടത്തിന്റെ അനി വാര്യതയാണ്. നല്ല മനുഷ്യനാവുക, സത്യസന്ധനാവുക, ശുചിത്വമുള്ളവനാവുക, സഹജീവികളോട് കരുണയുള്ളവനാവുക എന്ന അടിസ്ഥാന മൂല്യങ്ങള്‍ ഗാന്ധിജിയോളം പ്രാവര്‍ത്തികമാക്കിയ മറ്റൊരാളില്ല. പൊതുപ്രവര്‍ത്തനത്തില്‍ നമ്മെ ഔന്നത്യത്തിലെത്തിക്കേണ്ട ഏറ്റവും വലിയ ഗുണങ്ങളാണിവ. ഫേസ്ബുക്ക് കുറിപ്പ് ''മനുഷ്യനായത് കൊണ്ട് മാത്രം നിങ്ങള്‍ വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോളാണ് വലിയവനാകുന്നത്'' - മഹാത്മജി ഗുജറാത്തില്‍ പോകുമ്പോഴൊക്കെ സബര്‍മതി ആശ്രമത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ധ്യാന മഗ്‌നനാവുക എന്നത് ശീലമാണ്. ആ നിശബ്ദത തരുന്ന ഊര്‍ജം നിരവധി തവണ നേരിട്ടനുഭവിച്ചു. പുണ്യം പേറുന്ന മണ്ണില്‍ ഒട്ടേറെ തവണ പോകാനായത് എനിക്കു ലഭിച്ച വലിയ ഭാഗ്യങ്ങളാണ്. നല്ല മനുഷ്യനാവുക, സത്യസന്ധനാവുക, ശുചിത്വമുള്ളവനാവുക, സഹജീവികളോട് കരുണയുള്ളവനാവുക എന്ന അടിസ്ഥാന മൂല്യങ്ങള്‍ ഗാന്ധിജിയോളം പ്രാവര്‍ത്തികമാക്കിയ മറ്റൊരാളില്ല. പൊതുപ്രവര്‍ത്തനത്തില്‍ നമ്മെ ഔന്നത്യത്തിലെത്തിക്കേണ്ട ഏറ്റവും വലിയ ഗുണങ്ങളാണിവ. രാജ്യവും ജനങ്ങളും വിശിഷ്യാ പൊതുപ്രവര്‍ത്തകരും മഹാത്മജിയുടെ ആശയങ്ങളെ പിന്തുടക എന്നത് കാലഘട്ടത്തിന്റെ അനാവാര്യതയാണ്. ബുദ്ധിമുട്ടെന്നു തോന്നാം, എങ്കിലും ആ മനുഷ്യന്‍ ഊടും പാവും നെയ്ത ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമെങ്കിലും നടത്താം.നമ്മുടെ രാഷ്ട്രപിതാവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ശതകോടി പ്രണാമം Read on deshabhimani.com