ഇന്ന് വയനാട് സർവകക്ഷി യോഗം
തിരുവനന്തപുരം > വയനാട് പുനരധിവാസമുൾപ്പെടെ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗം വ്യാഴാഴ്ച. ദുരന്തത്തിന് ഒരുമാസം തികയുന്ന ദിവസമാണ് വ്യാഴാഴ്ച. ജൂലൈ 29ന് അർധരാത്രിക്കുശേഷമാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായത്. വൈകിട്ട് 4.30ന് ചേരുന്ന ഓൺലൈൻ യോഗത്തിൽ വിവിധ കക്ഷിനേതാക്കൾക്കുപുറമേ റവന്യൂ-, വനം, ജലവിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ, ധനകാര്യം, പൊതുമരാമത്ത്, പട്ടികജാതി–-വർഗ–- പിന്നാക്ക ക്ഷേമ മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും. Read on deshabhimani.com