സിപിഐ എം സെമിനാറിൽ പങ്കെടുക്കും; വിലക്കിയാൽ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്യുമെന്ന് ശശി തരൂർ
തിരുവനന്തപുരം> സിപിഐ എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കരുതെന്ന് കെപിസിസി നിർദ്ദേശം നൽകിയിട്ടില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു. പാർട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്. അതിൽ ചിന്തകൾ പങ്കുവയ്‌ക്കുന്നതിൽ തെറ്റില്ല. വിലക്ക് ഏർപ്പെടുത്തിയാൽ സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്‌ത് തീരുമാനമെടുക്കുമെന്ന് ശശി തരൂർ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐ എം സംഘടിപ്പിക്കുന്ന പരിപാടികളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരുന്നു. Read on deshabhimani.com