സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം നാളെ തൃശൂരില്‍



തൃശൂർ > കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ നിര്യാതനായ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം നാളെ  തൃശൂരിൽ. പകൽ രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്കാരം. ശനിയാഴ്‌ച രാവിലെ ചൊവ്വൂർ ഹരിശ്രീനഗറിൽ അദ്ദേഹത്തിന്റെ അച്ഛൻ വാസുദേവൻ നമ്പൂതിരിയും അമ്മ പാർവതിയും  താമസിക്കുന്ന 55–--ാം നമ്പർ വീട്ടിൽ  പൊതുദർശനത്തിന് വയ്‌ക്കും.  പകൽ 12- മുതൽ  ഒന്നുവരെ സാഹിത്യ അക്കാദമിയിൽ പൊതുദശനം. തിരുവനന്തപുരം വഞ്ചിയൂർ  ആർപി  അപ്പാർട്‌മെന്റിലെ ഡി-1 ഫ്ളാറ്റിൽ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. Read on deshabhimani.com

Related News