ഇരുമ്പയിര് കടത്ത്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവുശിക്ഷ



ബെംഗളൂരു> കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവുശിക്ഷ.ബെലെകെരി തുറമുഖം മുഖേന അറുപതിനായിരം കോടി രൂപയോളം മൂല്യം വരുന്ന ഇരുമ്പയിര് കടത്തിയെന്നാണ് എംഎല്‍എക്കെതിരായ കേസ്. എംഎല്‍എ സതീഷിനെയും ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ ഉള്‍പ്പെടെ ആറുപേരെയുമാണ് കോടതി തടവിന് വിധിച്ചത്.ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് നടപടി. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു കോടതി കേസില്‍ എംഎല്‍എ കുറ്റക്കാരനാണെന്ന് വിധിച്ചത്. പിന്നാലെ സിബിഐ എംഎല്‍എയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ബെല്ലാരിയില്‍ നിന്ന് ഖനനം ചെയ്തെടുത്ത ഇരുമ്പയിര് കാര്‍വാറിലെ ബെലെകെരി തുറമുഖം വഴി കടത്തിയെന്നായിരുന്നു എഫ്‌ഐആര്‍. ഇത് കുറഞ്ഞ വിലയ്ക്ക് വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് ഈ ഇനത്തില്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു.   Read on deshabhimani.com

Related News