അംഗീകാരമില്ലാത്ത 
സ്‌കൂളുകൾക്കെതിരെ നടപടി

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമസഭയിൽ കെ ജെ മാക്‌സിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഒരുമാസത്തിനകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അനിയന്ത്രിതമായി ഫീസോ തലവരിപ്പണമോ വാങ്ങുന്നുണ്ടോ എന്നതും പരിശോധിക്കും.   മട്ടാഞ്ചേരിയിലെ സ്വകാര്യ പ്ലേ സ്‌കൂളിൽ മൂന്നരവയസുള്ള കുട്ടിയെ അധ്യാപിക മർദിച്ചത്‌ അംഗീകരിക്കാനാവില്ല. നടപടിയുമായി മുന്നോട്ടു പോകാൻ മട്ടാഞ്ചേരി എഇഒക്ക്‌ ഡിഡിഇ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ അധ്യാപികയെ അറസ്‌റ്റും ചെയ്‌തു. സ്‌കൂൾ മാനേജ്മെന്റ്‌ അധ്യാപികയെ പിരിച്ചുവിട്ടിട്ടുണ്ട്‌. അംഗീകാരമില്ലാത്ത സ്‌കൂളാണാങ്കെിൽ ഉചിതമായ നടപടിയെടുക്കും– മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News