സംസ്ഥാന സ്‌കൂൾ കലോത്സവം : മുന്നിൽ കോഴിക്കോട് ; കണ്ണൂരും ഒപ്പമുണ്ട്
കാഞ്ഞങ്ങാട് സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടുദിവസം പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോടുതന്നെയാണ് മുന്നിൽ. കണ്ണൂരും ഒപ്പമുണ്ട്. തൊട്ടുപിന്നാലെ തൃശൂർ, പാലക്കാട് ജില്ലകളാണ്. 239 ഇനങ്ങളിൽ 155 എണ്ണം പൂർത്തിയായി. അപ്പീൽവഴി എത്തിയവരുടെ എണ്ണം 510 കടന്നു. വിദ്യാഭ്യാസ ഉപഡയറക്ടർമാർ അനുവദിച്ച അപ്പീലിനൊപ്പം ലോകായുക്ത, മുൻസിഫ് കോടതിവഴിയും അപ്പീൽ ഒഴുകി. എല്ലാവർക്കും അപ്പീൽ അനുവദിക്കുന്നതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ) കെ ജീവൻബാബു ലോകായുക്തയിൽ ഹർജി നൽകി. ആവശ്യം ലോകായുക്ത അംഗീകരിച്ചില്ല. വിധികർത്താക്കൾക്കെതിരെ വിജിലൻസ് നിരീക്ഷണം ശക്തമാക്കി. ക്രമക്കേടെന്ന സംശയത്തെ തുടർന്ന് നടക്കാനുള്ള രണ്ട് മത്സരത്തിന്റെ രണ്ടുവിധികർത്താക്കളെ നീക്കി. Read on deshabhimani.com