സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നാളെ തുടങ്ങും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും



ആലപ്പുഴ കേരള സ്‌കൂൾ ശാസ്‌ത്രോത്സവവും വെക്കേഷണൽ എക്‌സ്‌പോയും വെള്ളി വെെകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ സജി ചെറിയാൻ,  പി പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാവും. വിദ്യാർഥികൾക്ക് ശാസ്ത്രരംഗങ്ങളിൽ കഴിവും സൃഷ്ടിപരതയും തെളിയിക്കുന്ന ശാസ്‌ത്രോത്സവം 18 വരെ ആലപ്പുഴ നഗരത്തിലെ അഞ്ച് സ്‌കൂളുകളിലാണ് നടക്കുന്നത്‌. പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേർട്ടീന്ത് സ്‌കൂളിൽ ശാസ്ത്രമേളയും, ലജ്‌നത്തുൽ മുഹമ്മദീയ ഹൈസ്‌കൂളിൽ ഗണിതശാസ്ത്രമേളയും, എസ്ഡിവി ബോയ്സ്, ഗേൾസ് സ്‌കൂളുകളിൽ പ്രവൃത്തിപരിചയമേളയുമാണ് നടക്കുന്നത്.  കരിയർ സെമിനാർ,  എക്സിബിഷൻ, കലാപരിപാടികൾ തുടങ്ങിയവും ലിയോ തേർട്ടീന്ത് സ്‌കൂൾ ഗ്രൗണ്ടിലെ വേദികളിൽ നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു വെള്ളി രാവിലെ ഒമ്പതിന്‌ പതാക ഉയർത്തുന്നതോടെ മേളക്ക് തുടക്കമാകും. രാവിലെ 10 ന്‌ സെന്റ് ജോസഫ്സ്‌ എച്ച്എസ്എസിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഇത്തവണ മുതൽ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് എജ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫി നൽകും. വിവിധ ജില്ലകളിൽ നിന്നുള്ള 5,000 വിദ്യാർഥികൾ 180ഓളം മത്സരയിനങ്ങളിൽ പങ്കെടുക്കും. Read on deshabhimani.com

Related News