കരിമണലിൽനിന്ന്‌ വൈദ്യുതി 
; ഫസ്‌റ്റടിച്ച്‌ മിന്നയും സെബ്രീനയും

മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എച്ച്എസ്എസിലെ മിന്ന അന്ന നിജോയിയും സെബ്രീന സിവിയും കരിമണലിൽ 
നിന്ന് വൈദ്യുതി നിർമിക്കുന്ന സംവിധാനവുമായി


ആലപ്പുഴ സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്‌ മൂന്നാം വട്ടം.  ഒന്നാമതെത്തുന്നത് രണ്ടാം വട്ടം. അവതരിപ്പിച്ച പദ്ധതി ഇരുകൈയുംനീട്ടി സ്വീകരിച്ച്‌ വിദ്യാർഥികളും അധ്യാപകരും. ശാസ്ത്രമേള നിശ്ചല മാതൃക എച്ച്എസ് വിഭാഗം മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കോട്ടയം മരങ്ങാട്ടുപള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ  മിന്ന ആൻ നിജോയ്,  സെബ്രീന സിവി എന്നിവരാണ് കരിമണലിൽനിന്ന്‌ വേർതിരിച്ചെടുക്കുന്ന തോറിയം ഉപയോഗിച്ച്‌ വൈദ്യുതി ഉൽപ്പാദനത്തിനായുള്ള പ്ലാന്റ് ആരംഭിക്കാനുള്ള സംവിധാനം അവതരിപ്പിച്ചത്‌.  പദ്ധതി ആവശ്യത്തെകുറിച്ചുള്ള മാധ്യമ വാർത്തകളാണ്‌  ആശയത്തിലേക്ക് നയിച്ചതെന്ന് ഇരുവരും പറഞ്ഞു. കേടായ മിക്സി ജാറുകൾ, ജൂസ്‌ മേക്കർ, കാർഡ്‌ബോർഡ്‌ തുടങ്ങിയവ  ഉപയോഗിച്ചാണ് നിർമാണം. സ്കൂളിൽനിന്ന് സംസ്ഥാനത്തിൽവരെ എത്തുന്ന ഓരോ ഘട്ടത്തിനിടയിലും വിവിധ ഭേദഗതികൾ മോഡലിൽ വന്നു. ജില്ലയിൽ വിലയിരുത്തൽ നടത്തിയ അധ്യാപകരുടെ നിർദ്ദേശപ്രകാരം, ഖനനം മൂലം കടൽ കയറുന്നത് തടയാൻ ടെട്രാപ്പോഡ്‌ സ്ഥാപിക്കുന്നതിന്റെയും കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെയും ചെറിയമാതൃക  ഉൾപ്പെടുത്തിയാണ് മത്സരിക്കാനെത്തിയത്. അധ്യാപകനായ ജോബിൻ ജോസ്  സഹായവുമായി ഒപ്പമുണ്ട്. Read on deshabhimani.com

Related News