സ്കൂൾ ശാസ്‌ത്രോത്സവ 
മാനുവൽ പരിഷ്‌കരിച്ചു



തിരുവനന്തപുരം സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവ മാനുവൽ പരിഷ്‌കരിച്ചു. മത്സരയിനങ്ങളിൽ എൽപി, യുപി വിഭാഗങ്ങളിൽ പനയോലകൊണ്ടുള്ള ഉൽപ്പന്ന നിർമാണം, വോളിബോൾ, ബാഡ്മിന്റൺ നെറ്റ് നിർമാണം, ചോക്ക് നിർമാണം എന്നീ ഇനങ്ങൾ ഒഴിവാക്കി. ഒറിഗാമി, പോട്ടറി പെയിന്റിങ്‌, പോസ്‌റ്റർ നിർമാണം എന്നിവ ഉൾപ്പെടുത്തി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ചന്ദനത്തിരി നിർമാണം, പ്ലാസ്റ്റർ ഓഫ് പാരിസ്, പനയോല, തഴയോല, കുട നിർമാണം, വോളിബാൾ നെറ്റ്, ചോക്ക് നിർമാണം എന്നീ മത്സര ഇനങ്ങൾ ഒഴിവാക്കി. വിവിധതരം ക്യാരി ബാഗുകളുടെ നിർമാണം, ഫൈബർ ഫാബ്രിക്കേഷൻ, നൂതനാശയ പ്രവർത്തന മോഡൽ, ലോഹതകിടിൽ ദ്വിമാന രൂപ ചിത്രണം, പോസ്റ്റർ ഡിസൈനിങ്, പോട്ടറി പെയിന്റിങ്‌, കവുങ്ങിൻ പോളകൊണ്ടുള്ള ഉൽപ്പന്നം, ചൂരൽ ഉൽപ്പന്നനിർമാണം എന്നിവ ഉൾപ്പെടുത്തി. Read on deshabhimani.com

Related News