കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു
ചങ്ങാനാശേരി > തെങ്ങണ ഗുഡ്‌ഷെപ്പേർഡ് സ്കൂളിലെ കായിക അധ്യാപികയും മുൻ ദേശീയ കായിക താരവുമായ മനു ജോൺ(50) സ്കൂളിൽ ഡിസിപ്ലിൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. നിരവധി ദേശീയ മത്സരങ്ങളിലെ സ്ഥിരം മെഡൽ ജേതാവായിരുന്നു. മധ്യ--ദീർഘ ദൂര മത്സരങ്ങളിൽ കേരളത്തിനായി നിരവധി മെഡൽ നേടി. സ്കൂൾതലത്തിൽ ചങ്ങനാശേരി സെന്റ് ജോസഫ് സ്കൂളിലും യൂണിവേഴ്സിറ്റി തലത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജിൽനിന്നും മത്സരിച്ചിരുന്നു. എംജി യൂണിവേഴ്സിറ്റി ക്രോസ് കൺട്രി ടീം ക്യാപ്റ്റനായിരുന്നു മനു ജോൺ. മുൻ യൂണിവേഴ്സിറ്റി കോച്ച് പരേതനായ പി വി വെൽസിയുടെ കീഴിൽ എൻഎസ്എസ് കോളേജിൽ മനുവിന് ഒപ്പം അഞ്ജു ബോബി ജോർജും അജിത് കുമാർ, ചാക്കോ, സിനി ഉൾപ്പെടെ നിരവധി താരങ്ങളും അന്ന് പരിശീലനത്തിന് ഒപ്പം ഉണ്ടായിരുന്നു. സംസ്കാരം ശനി രാവിലെ 9.30ന് തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂളിൽ പൊതുദർശനത്തിനു ശേഷം 3.30ന് വീട്ടിൽ സംസ്കാരചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പറാൽ സെന്റ് അന്തോനീസ് പള്ളിയിൽ. അച്ഛൻ: പരേതനായ പാറത്തറ തോമസ് മാത്യു(മോനിച്ചൻ). അമ്മ: ചിന്നമ്മ തോമസ്. മക്കൾ: മേഖ ജോൺസൺ(കാനഡ), മെൽബിൻ ജോൺസൺ. മരുമകൻ: രവി കൃഷ്ണ(കാനഡ). Read on deshabhimani.com