അർജുനുൾപ്പെടെ മൂന്നു പേർ മണ്ണിനടിയിൽ: രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് കളക്ടർ



അങ്കോള (ഉത്തര കർണാടക)> കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മലയാളിയായ അർജുൻ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. പത്ത് പേരെ കാണാതായിരുന്നു. അതിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്നും അവർ പറഞ്ഞു. ശനിയാഴ്ച രാവിലെ ആറു മണിയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. എൻഡിആർഎഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ  ഡിവൈസുമായി എൻഐടി കർണാടകയിലെ പ്രൊഫസർ കൂടി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകും. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയിലുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു. അതേസമയം ദുരന്തം നടന്ന്‌ നാലു ദിവസമായിട്ടും മണ്ണിനടിയിൽപെട്ടുവെന്ന്‌ കരുതുന്ന ലോറി പോലും  കർണാടക സർക്കാരിന്‌ കണ്ടെത്താനായില്ല. അർജുന്റെ ബന്ധുക്കളെത്തി പരാതി പറഞ്ഞിട്ടും അവർ അനങ്ങിയില്ല. വെള്ളിയാഴ്‌ച രാവിലെ കേരളസർക്കാർ ഇടപെട്ടശേഷമാണ്‌ രക്ഷാപ്രവർത്തനം അൽപമെങ്കിലും ഊർജിതമായത്‌. ദേശീയപാത 66ൽ അങ്കോളയ്‌ക്കടുത്ത്‌ ഷിരൂരിൽ  മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയാണ്‌ കാണാതായത്‌. Read on deshabhimani.com

Related News