1 മുതൽ 4 വയസുവരെയുള്ള കുട്ടികൾക്ക് സീറ്റ്ബെൽറ്റ് നിർബന്ധം



തിരുവനന്തപുരം> ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ്ബെൽറ്റ് നിർബന്ധമാക്കും. നിയമം പാലിക്കാത്ത പക്ഷം ഡിസംബർ മുതൽ പിഴ ഈടാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് (എംവിഡി) അറിയിച്ചു. നാലു വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്രവാഹ​നങ്ങളിൽ ഹെൽമെറ്റും നിർബന്ധമാക്കി. ഇതിന്റെ ഭാ​ഗമായി ഈ മാസം മുതൽ ബോധവൽക്കരണം നടത്തും. അടുത്ത മാസം താക്കീത് നൽകും. നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കാനും നിർ​ദേശമുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറങ്ങുന്ന സാഹചര്യം ഉള്ളതിനാലാണിത്. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News