ആത്മാഭിമാനമുള്ള സ്ത്രീകൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാകില്ല: സിമി റോസ്‌ബെൽ ജോൺ
തിരുവനന്തപുരം > ആത്മാഭിമാനമുള്ള സ്ത്രീകൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാകില്ലെന്ന് സിമി റോസ്‌ബെൽ ജോൺ. കോൺഗ്രസിൽനിന്ന് പുറത്താക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു അവർ. ‘കോൺഗ്രസിൽനിന്ന് പുറത്താക്കിയതിന്റെ കാരണം വിശദീകരിക്കാൻ നേതാക്കൾ തയ്യാറാകണം. സിപിഐ എമ്മുമായി ഗൂഢാലോചന നടത്തിയതിന്റെ പേരിൽ പുറത്താക്കിയെന്നാണ് നേതാക്കൾ പറയുന്നത്. അതുസംബന്ധിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ പുറത്തുവിടണം. പാർടിയിൽ പ്രവർത്തിക്കുന്ന സ്‌ത്രീകളെ തുടർച്ചയായി കുഴിച്ചുമൂടുന്നു. ഷാഹിദ കമാൽ, ലതിക സുഭാഷ്, റോസക്കുട്ടി, പത്മജ വേണുഗോപാൽ, ശോഭന ജോർജ് തുടങ്ങിയവരെ കറിവേപ്പിലപോലെ എടുത്തുകളഞ്ഞു. കാലങ്ങളായി കടുത്ത അവഗണനയാണ് കോൺഗ്രസിൽനിന്ന് നേരിടുന്നത്. സ്‌ത്രീകളുടെ ശബ്ദമായി മാറിയതാണോ തെറ്റെന്ന് കോൺഗ്രസ് വ്യക്തമാക്കണം’–- മാധ്യമങ്ങളോട് സിമി പറഞ്ഞു. Read on deshabhimani.com