വി കെ പ്രകാശിനെതിരെ ലൈം​ഗിക ആരോപണവുമായി യുവ കഥാകാരി



കൊച്ചി  > ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി സംവിധായകൻ വി കെ പ്രകാശ് ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവ കഥാകാരി. സിനിമയുടെ കഥ പറയാൻ ഹോട്ടൽ മുറിയിലെത്തിയപ്പോഴാണ് ലൈം​ഗികാതിക്രമമുണ്ടായതെന്ന് യുവതി പറഞ്ഞു. കഥ പറഞ്ഞ് പകുതിയായപ്പോൾ മദ്യം വാ​ഗ്ദാനം ചെയ്തു; നിരസിച്ചപ്പോൾ ഒരു രം​ഗം അഭിനയിക്കാൻ നിർബന്ധിച്ചു. തുടർന്ന് ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചതായും യുവതി ആരോപിച്ചു. അതിക്രമം പുറത്തുപറയാതിരിക്കാന്‍ മറ്റൊരാളുടെ അക്കൗണ്ടിൽ നിന്നും വി കെ പ്രകാശ് 10,000രൂപ അയച്ചുവെന്നും യുവതി പറഞ്ഞു.  Read on deshabhimani.com

Related News