പതിനെട്ടിൽ പതിനെട്ടും നേടി; പത്തനംതിട്ടയിൽ ജയിച്ചുകയറി എസ്‌എഫ്‌ഐ

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വിജയിച്ച എസ്എഫ്ഐ സ്ഥാനാർഥികളും പ്രവർത്തകരും നടത്തിയ ആഹ്ലാദപ്രകടനം. മുന്നിൽ ചെയർപേഴ്സൺ ആർ വി രേവതി


പത്തനംതിട്ട > പത്തനംതിട്ട ജില്ലയിൽ 18ൽ 18 കോളേജ്‌ യൂണിയനുകളും എസ്‌എഫ്‌ഐക്ക്‌. 12 കോളേജുകളിൽ ആദ്യമേ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പ്‌ നടന്ന കോളേജുകളിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. തിരുവല്ല മാർത്തോമ്മ കോളേജിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികളായ പെൺകുട്ടികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജിൽ കെഎസ്‌യുവിനെ തറപറ്റിച്ച്‌ എസ്‌എഫ്‌ഐ വിജയിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജിൽനിന്ന്‌ ആരംഭിച്ച വിജയാഹ്ലാദ പ്രകടനം പത്തനംതിട്ട നഗരത്തിൽ സമാപിച്ചു. യോഗം എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം അമൽ ഏബ്രഹാം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അനന്ദു മധു അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ എസ്‌ അമൽ, നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, സിപിഐ എം ഏരിയ സെക്രട്ടറി എം വി സഞ്‌ജു, അർജുൻ എസ്‌ സച്ചു, ജയരാജ്‌ ജെ പിള്ള, ഡെൽവിൻ വർഗീസ്‌, കോളേജ്‌ യൂണിയൻ ചെയർപേഴ്‌സൺ ആർ വി രേവതി, ഷഹിൽ ഷെമീർ എന്നിവർ സംസാരിച്ചു. ചൈത്ര എം റെജി (ചെയർപേഴ്സൺ), അഹല്യ രവി (വൈസ് ചെയർപേഴ്സൺ), എസ് സാന്ദ്ര (ജനറൽ സെക്രട്ടറി), ബി അതുല്യ, ലയാ ജോണി (കൗൺസിലർമാർ ), എം എസ് പവിത്ര (എഡിറ്റർ),  എസ് അവനി (ആർട്സ് ക്ലബ്ബ് സെക്രട്ടറി), എ അർച്ചന, ബി അതുല്യ (വനിതാ പ്രതിനിധികൾ), കെ ആർ ഗൗരി നന്ദന, എസ് കെ സൂര്യ, ശ്രേയസ് കൃഷ്ണ, ലിമാ ആൻ ടൈറ്റസ്, എസ് സിൽവ ( ക്ലാസ് പ്രതിനിധികൾ) എന്നിവരാണ് വിജയിച്ച എസ്എഫ്ഐ സ്ഥാനാർഥികൾ. തുരുത്തിക്കാട് ബിഎഎം കോളേജിൽ 13ൽ 13 സീറ്റും നേടിയാണ് എസ്എഫ്ഐ വിജയിച്ചത്. യൂണിയൻ ഭാരവാഹികളായി സ്വാതി സൈമൺ (ചെയർപേഴ്സൺ), അക്ഷയ സജികുമാർ (വൈസ് ചെയർപേഴ്സൺ),  ശ്രീജിത്ത്‌ ചന്ദ്രശേഖർ (ജനറൽ സെക്രട്ടറി),  ജെഷ്റൂൺ സൈമൺ, ശ്രീഹരി ജയകുമാർ (യുയുസി), അഞ്ജലി ഷെല്ലി (മാഗസിൻ എഡിറ്റർ), ബിലാൽ മുഹമ്മദ്‌ നജീബ് (ആർട്സ് ക്ലബ്ബ് സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കൊന്നപ്പാറ വിഎൻഎസ് കോളേജ്, എസ്എൻഡിപി കോളേജ് കിഴക്കുപുറം, സെന്റ് തോമസ് കോളേജ് തവളപ്പാറ എന്നിവിടങ്ങളിൽ എതിരില്ലാതെയും മലയാലപ്പുഴ മുസലിയാർ ആർട്സ് കോളേജിൽ കെ എസ് യുവിന്റെ വ്യാജപ്രചാരണങ്ങളെ അതിജീവിച്ചുമാണ് എസ്എഫ്ഐ വിജയിച്ചത്. യൂണിവേഴ്സിറ്റി ചട്ടങ്ങളെ അട്ടിമറിച്ച് എബിവിപി ഒത്താശയോടെ കോന്നി എൻഎസ്എസ്  കോളേജിൽ ഇലക്ഷൻ നടത്താൻ ശ്രമിച്ച കോളേജ് അധികൃതരുടെ നടപടികൾക്കെതിരെ എസ്എഫ്ഐ നേതൃത്വം ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു.   പരിമിതിയെ തോൽപ്പിച്ച വിജയം പത്തനംതിട്ട > ആരോഗ്യ പരിമിതിയെ വകവയ്‌ക്കാതെയാണ്‌ കാതോലിക്കേറ്റ്‌ കോളേജിന്റെ യൂണിയൻ സാരഥ്യത്തിലേക്ക്‌ ആർ വി രേവതി ചുവടുവച്ച്‌ കയറിയത്‌. രണ്ടാം വർഷ ബിസിഎ വിദ്യാർഥിയാണ്‌ രേവതി. കോളേജ്‌ യൂണിയൻ ചരിത്രത്തിൽ അധ്യക്ഷ സ്ഥാനത്തെത്തിയ ചുരുക്കം പെൺകുട്ടികളിൽ ഒന്നാണ്‌ രേവതി. ചെറുപ്പത്തിലെ പിടിപ്പെട്ട അസുഖം തളർത്താതെ ബിരുദപഠനം വരെയെത്തി. എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റിയംഗമാണ്‌. ഇലവുംതിട്ട തോപ്പിൽകിഴക്കേതിൽ രവി–- ജിജി ദമ്പതികളുടെ മകളാണ്‌. Read on deshabhimani.com

Related News