കേരള കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐയ്ക്ക് ഉജ്ജ്വല വിജയം
കാസർകോട്> കേരള കേന്ദ്ര സർവ്വകലാശാലയിൽ ആകെയുള്ള ഏഴ് മേജർ സീറ്റിൽ ആറിടത്തും എസ്‌എഫ്‌ഐക്ക് ജയം. രണ്ടുദിവസം മുമ്പുനടന്ന എക്സിക്യൂട്ടിവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എൻഎസ്‌യു എബിവിപി കൂട്ടുകെട്ടായി എസ്‌എഫ്‌ഐ നേരിട്ടിട്ട് പോലും 53 കൗൺസിൽ സീറ്റുകളിൽ 32 എണ്ണവും എസ്‌എഫ്‌ഐയാണ് നേടിയത്. എൻഎസ്‌യു 13ലും എബിവിപി അഞ്ചെണ്ണത്തിലും ജയിച്ചു. ഭാരവാഹികൾ: അബ്ദുൽ സഹദ് (സെക്രട്ടറി), മല്ലേഷ് (വൈസ് പ്രസിഡന്റ്), ശ്രീപ്രിയ (ജോയന്റ് സെക്രട്ടറി), ആയിഷ അയ്യൂബ്, രേതു രവീന്ദ്രൻ, അനുഷ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ). Read on deshabhimani.com