എസ്‌എഫ്‌ഐ വിജയക്കുതിപ്പിൽ; മഹാരാജാസിൽ തകർപ്പൻ മുന്നേറ്റം



കൊച്ചി > എംജി സർവ്വകലാശാലയിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച്‌ എസ്‌എഫ്‌ഐ. ആദ്യഫലങ്ങൾ വന്നപ്പോൾതന്നെ എറണാകുളം ജില്ലയിൽ ബഹുഭൂരിപക്ഷം കോളേജുകളും എസ്‌എഫ്‌ഐ നേടിക്കഴിഞ്ഞു. മഹാരാജാസ്‌ കോളേജിൽ മുഴുവൻ സീറ്റിലും ഇക്കുറി എസ്‌എഫ്‌ഐ സാരഥികൾ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ചു. വീണ്ടും വനിത നയിക്കുന്ന യൂണിയൻ എന്ന പ്രത്യേകതയും മഹാരാജാസിനുണ്ട്‌. 16 കോളേജുകളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നു. വാഴക്കുളം സെന്റ് ജോർജ്, തൃക്കാക്കര കെഎംഎം എന്നീ കോളേജ്‌ യൂണിയൻ കെഎസ്‌യുവിൽനിന്ന്‌ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു. മുഴുവൻ സീറ്റും നേടാനായത്‌ വിജയത്തിന്റെ മാറ്റുകൂട്ടി. തൃപ്പുണിത്തുറ ഗവ. ആർട്‌സ്‌ കോളേജ്, ആർഎൽവി കോളേജ്, സംസ്‌കൃതം കോളേജ്, വൈപ്പിൻ ഗവ. കോളേജ്, മാല്യങ്കര എസ്എൻഎം, കോതമംഗലം എംഎ കോളേജ്, ഇടക്കൊച്ചി സിയന്ന, പൂത്തോട്ട എസ്എൻ കോളേജ്,  കോതമംഗലം എൽദോ മാർ ബസേലിയസ് കോളേജ്, കോട്ടപ്പടി മാർ ഏലിയാസ് കോളേജ്, കോതമംഗലം മൗണ്ട് കാർമൽ കോളേജ്, നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്‌സ്‌ കോളേജ്, ഇടപ്പള്ളി സ്റ്റാറ്റ്സ് കോളേജ്, പൈങ്ങോട്ടൂർ എസ്എൻ കോളേജ്, കൊച്ചി എംഇഎസ് കോളേജ് എന്നിവിടങ്ങളിൽ എതിരില്ലാതെ എസ്‌എഫ്‌ഐ സാരഥികൾ വിജയിച്ചു. കുന്നുകര എംഇഎസ്‌ കോളേജ്‌, മണിമലക്കുന്ന്‌ ഗവ. കോളേജ്‌, തൃക്കാക്കര ഭാരത്‌ മാതാ കോളേജ്‌ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. ആലുവ ഭാരത്‌ മാതാ ആർട്‌സ്‌ കോളേജ്‌, പൂത്തോട്ട എസ്‌എൻ ലോ കോളേജ്‌, പുത്തൻവേലിക്കര ഐഎച്ച്‌ആർഡി, കൊച്ചിൻ കോളേജ്‌, പിറവം ബിപിസി, മൂവാറ്റുപുഴ നിർമല,പൈങ്ങോട്ടൂര്‍ ശ്രീ നാരായണഗുരു കോളേജ്‌ എന്നിവിടങ്ങളിലും എസ്‌എഫ്‌ഐ വിജയിച്ചു. Read on deshabhimani.com

Related News