‘ഷമ്മി തന്നെയാടാ ഹീറോ’ ; തരൂരിന്‌ പിന്തുണയുമായി വീണ്ടും ഹൈബി ഈഡൻ



കൊച്ചി > കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശശി തരൂരിന്‌ വീണ്ടും പിന്തുണയുമായി ഹൈബി ഈഡൻ എംപി. തെരഞ്ഞെടുപ്പ്‌ ഫലം വന്നശേഷം ‘കുമ്പളങ്ങി നൈറ്റ്‌സ്‌’ എന്ന ചിത്രത്തിലെ ഡയലോഗ്‌ പരിഷ്‌കരിച്ചാണ്‌ ഹൈബി ബുധനാഴ്‌ച പോസ്‌റ്റ്‌ ചെയ്‌തത്‌. ‘ഷമ്മി തന്നെയാടാ ഹീറോ’ എന്ന്‌ ഹൈബി ഇട്ട പോസ്‌റ്റിനു താഴെ കോൺഗ്രസുകാർ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ ഇടുന്നുണ്ട്‌. ‘എഐസിസി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക് അഭിനന്ദനങ്ങൾ’ എന്ന പോസ്‌റ്റ്‌ ഇട്ട്‌ മൂന്നു മണിക്കൂറിനുശേഷമാണ്‌ ഹൈബി പുതിയ പോസ്‌റ്റിട്ടത്‌. ഒക്‌ടോബർ ഒന്നിന്‌ ശശി തരൂരിന്റെ ചിത്രം ഹൈബി പോസ്‌റ്റ്‌ ചെയ്‌തിരുന്നു. ഹൈബി അടങ്ങുന്ന കോൺഗ്രസിലെ യുവതലമുറ തരൂരിനെ അനുകൂലിക്കുന്നതായി അന്ന്‌ വാർത്തകൾ വന്നിരുന്നു. Read on deshabhimani.com

Related News