കോഴിക്കോട്ട് സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം



പുതുപ്പാടി> സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യാത്രക്കാരി മരിച്ചു. വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ സുധയാണ് (പുതുപ്പാടി കോപറേറ്റീവ് ബാങ്കിന്റെ അഗ്രി ഫാം ജീവനക്കാരി) മരണപ്പെട്ടത്. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് തിങ്കളാഴ്ച രാത്രി 9.30 ടെയാണ് അപകടം. ഉടൻ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്:  കെ കെ വിജയൻ (സിപിഐ എം പുതുപ്പാടി ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: സ്റ്റാലിൻ ( സിപിഐ എം ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി), മുംതാസ്. Read on deshabhimani.com

Related News