ഷെഫീഖ് കൊലപാതകശ്രമകേസ്: അച്ഛനും രണ്ടാനമ്മയും കുറ്റക്കാർ; വിധി 11 വർഷത്തിന് ശേഷം
തൊടുപുഴ> കുമളിയിൽ നാലര വയസുകാരനായ ഷെഫീഖിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛൻ ഷെരീഫും രണ്ടാനമ്മ അനീഷയും കുറ്റക്കാരെന്ന് കോടതി. 2013 ജൂലായ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെഫീഖിൻ്റെ അച്ഛനും ഒന്നാം പ്രത്രിയുമായ ഷെരീഫ് ഐപിസി 324 ഗുരുതര പൊള്ളൽ ഏൽപിക്കൽ, 326 ഗുരുതര പരിക്കേൽപിക്കൽ, 323 സ്വമേധയാ ഉണ്ടാക്കുന്ന വ്രണപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്തു. ഷെഫീഖിൻ്റെ രണ്ടാനമ്മയും രണ്ടാം പ്രതിയുമായ അനീഷയ്ക്കെതിരെ ഈ മൂന്ന് വകുപ്പുകൾക്ക് പുറമേ 307 വധശ്രമവും കണ്ടെത്തി. 2021ലാണ് കേസിൽ വിചാരണ തുടങ്ങിയത്. കഴിഞ്ഞ ആഗസ്‌തിൽ വിചാരണ പൂർത്തിയായിരുന്നു. സംഭവത്തിന് ശേഷം ഷെഫീഖ് വർഷങ്ങളായി അൽ അസ്ഹർ മെഡിക്കൽ കോളേജിന്റെ സംരക്ഷണയിലാണുള്ളത്. രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്. ആഗസ്‌തിൽ ജഡ്ജി ആഷ് കെ ബാൽ ഷെഫീഖിനെ ആശുപത്രിയിൽ നേരിട്ടെത്തി കണ്ടിരുന്നു. Read on deshabhimani.com