സന്നിധാനത്ത് ശിവമണിയുടെ സംഗീതാർച്ചന
ശബരിമല> കുഞ്ഞലകളായി തുടങ്ങി കേൾവിക്കാരെ താളപ്പെരുക്കത്തിന്റെ വൻതിരകളിലാഴ്ത്തി വീണ്ടും സന്നിധാനത്ത് ശിവമണിയുടെ സംഗീതാർച്ചന. പതിനെട്ടാം പടി കയറി ദർശനം നടത്തിയതിന് ശേഷം വ്യാഴാഴ്ച രാവിലെ എട്ടിനാണ് ശിവമണിയും സംഘവും സംഗീതാവതരണം നടത്തിയത്. സന്നിധാനം ശ്രീ ധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ ഒരുക്കിയ പരിപാടിയിൽ ശിവമണിയോടൊപ്പം ഗായകൻ ദേവദാസും കീബോർഡിസ്റ്റ് പ്രകാശ് ഉള്ള്യേരിയും പങ്കാളികളായി. Read on deshabhimani.com