സിദ്ധ ദിനാചരണം: സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യഭക്ഷ്യമേളയും; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം > എട്ടാമത് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9ന് പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ ഭക്ഷ്യ മേള, ഔഷധസസ്യ പ്രദര്‍ശനം എന്നിവയും നടത്തുന്നു. ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും പൂജപ്പുര സിദ്ധ പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ സൗജന്യ രക്ത പരിശോധന, അസ്ഥി സാന്ദ്രത നിര്‍ണയ ക്യാമ്പ്, പ്രമേഹ ചികിത്സാ വിഭാഗം, ത്വക്ക് രോഗ ചികിത്സാ വിഭാഗം, അലര്‍ജി ആസ്ത്മ ക്ലിനിക്ക്, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പ്രത്യേക ഒപി, ജനറല്‍ ഒപി, എന്നിവയും ഉണ്ടാകും. Read on deshabhimani.com