ലിനി സിസ്റ്റര്‍ എന്നും ഞങ്ങളിലൂടെ ജീവിക്കും; കോവിഡ് കാലവും നാം അതിജീവിക്കും: നിപ്പയെ അതിജീവിച്ച അജന്യ പറയുന്നു



'നാം ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ഓരോ ദിനവും ജാഗ്രതയുടതു കൂടിയാണ്,ഒരു തരത്തില്‍ അതിജീവനത്തിന്റെതും. ഏറ്റവും സ്നേഹസന്നദ്ധമായ കരങ്ങള്‍ നമ്മുക്ക് ചുറ്റിലും ഉള്ളപ്പോള്‍ ഈ ജനത എങ്ങനെയാണ് തോല്‍ക്കുക, ഈ ദിനത്തിന്റെ മഹത്വം നാം ഓരോരുത്തരും മറക്കാതിരിക്കുക കാരണം ആരോഗ്യ മേഖലയിലുള്ളവരുടെ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.'; വേള്‍ഡ് മലയാളി സര്‍ക്കിള്‍  ഫേസ്ബുക്ക് ഗ്രൂപ്പില്‍ നഴ്‌സിംഗ് വിദ്യാര്‍ഥി അജന്യ പങ്കുവെച്ച കുറിപ്പ്‌  ഫേസ്‌ബുക്ക് കുറിപ്പ്‌ ഇന്ന് മെയ് 21. സിസ്റ്റര്‍ ലിനി നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം.ആതുര സേവന രംഗത്തിന് ലിനി സിസ്റ്റര്‍ നല്‍കിയ സംഭാവന വളരെ വലുതാണ്.നിപയുടെ അതിജീവന കാലം കടന്നു വന്ന മലയാളികള്‍ ആരും ആ മുഖം മറന്നും കാണില്ല. ലിനിസിസ്‌ററര്‍  ഇന്നും എന്നും ഞങ്ങളിലൂടെ ജീവിക്കും ഒരു Nipha survivor എന്ന നിലയില്‍ എന്റെ ഈ ജീവിതം ഒത്തിരി പേരോടുള്ള കടപ്പാടു കൂടിയാണ്. ബോധരഹിതയായി ആശുപത്രിക്കിടക്കയിലെ എന്നെ പരിചരിച്ച നേഴ്മാരോടും ഡോക്ടേഴ്‌സിനോടു രാവും പകലും നമ്മുക്ക് വേണ്ടി പ്രയത്‌നിക്കുന്ന ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനോട്.. നമ്മുടെ നാടിന് താങ്ങും കരുത്തും നല്‍കിയ ബഹുമാന്യനായ മുഖ്യമന്ത്രിയോട്, ഊണും ഉറക്കവുമില്ലാതെ എനിക്കരികില്‍ നിന്നും കുടുംബത്തോടും....: അങ്ങനെ ഒത്തിരി പേരോടും.... ഈ ദിനത്തിന്റെ മഹത്വം നാം ഓരോരുത്തരും മറക്കാതിരിക്കുക കാരണം ആരോഗ്യ മേഖലയിലുള്ളവരുടെ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നാം ഇപ്പോള്‍ കടന്നു  പൊയ്‌ക്കൊണ്ടിരിക്കുന്ന ഓരോ ദിനവും ജാഗ്രതയുടതു കൂടിയാണ്,ഒരു തരത്തില്‍ അതിജീവനത്തിന്റെതും ഏറ്റവും സ്‌നേഹസന്നദ്ധമായ കരങ്ങള്‍ നമ്മുക്ക് ചുറ്റിലും ഉള്ളപ്പോള്‍ ഈ ജനത എങ്ങനെയാണ് തോല്‍ക്കുക. നമ്മള്‍ അതിജീവിക്കും... And am Really proud to be said that... 'Iam a Nurse' Read on deshabhimani.com

Related News