സ്വര്‍ണക്കടത്ത് സിറ്റിങ് ജഡ്ജി 
അന്വേഷിക്കണം: പി വി അൻവർ



നിലമ്പൂർ > കരിപ്പൂർ വിമാനത്താവളംവഴി കടത്തിയ സ്വർണം പൊലീസ് പിടികൂടിയ സംഭവം സിറ്റിങ് ജഡ്‌ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പി വി അൻവർ എംഎൽഎ. എഡിജിപി എം ആർ അജിത്‌കുമാർ എഴുതിക്കൊടുത്ത റിപ്പോർട്ട് വാർത്താസമ്മേളനത്തിൽ അതുപോലെ വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തത്. മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയപ്പോൾ പ്രതീക്ഷയുണ്ടായിരുന്നു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യമില്ല. പി ശശിയും എഡിജിപി അജിത്‌കുമാറും സുജിത്ത്‌ദാസും അടങ്ങുന്ന സംഘമാണ് സ്വർണക്കടത്തിന് പിന്നിൽ. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. എംഎൽഎ സ്ഥാനം രാജിവയ്‌ക്കില്ല. സിപിഐ എമ്മിന്റെ പാർലമെന്ററി പാർടി യോഗത്തിൽ പങ്കെടുക്കില്ല. ഇതുവരെ പാർടിക്കകത്ത് കയറിയിട്ടില്ല. പുറത്ത് സെക്യൂരിറ്റിക്കാരന്റെ പണിയിലാണ്. അതുംവേണ്ടെന്ന് പറഞ്ഞാൽ റോഡിൽ നിൽക്കും. തുടർനിലപാടുകൾ വിശദീകരിക്കാൻ പൊതുയോഗം നടത്തുമെന്നും അൻവർ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ പിടിയിലായവരോട് എംഎൽഎ സംസാരിക്കുന്ന രണ്ട് വീഡിയോ ക്ലിപ്പുകളും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. Read on deshabhimani.com

Related News