അത്ഭുതദ്വീപ് താരം ശിവന്‍ മൂന്നാര്‍ അന്തരിച്ചു



ഇടുക്കി > നടൻ ശിവന്‍ മൂന്നാര്‍ (45) അന്തരിച്ചു.  മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്. നിരവധി സിനിമകളിൽ സഹനടനായിരുന്നു. വിനയന്‍ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. വിനയന്‍, ​ഗിന്നസ് പക്രു തുടങ്ങിയവർ നടന് ആദരാഞ്ജലികൾ അർപ്പിച്ചു. അത്ഭുത ദ്വീപ് കൂടാതെ നിരവധി തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: രാജി. മക്കള്‍: സൂര്യദേവ്, സൂര്യകൃഷ്ണ. സുടല- സെല്‍വി ദമ്പതികളുടെ മകനാണു ശിവന്‍.   Read on deshabhimani.com

Related News