സ്കൈ തൊഴിൽമേള 19ന്



കളമശേരി വ്യവസായമന്ത്രി പി രാജീവ്‌ കളമശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി "സ്കില്ലിങ് കളമശേരി യൂത്തി'ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തൊഴിൽമേള ശനിയാഴ്ച നടക്കും. കളമശേരി ഐടിഐയിൽ രാവിലെ ഒമ്പതിന് ആരംഭിക്കും. സ്കൈയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് തൊഴിൽമേളയാണിത്. മുപ്പതിലധികം കമ്പനികൾ പങ്കെടുക്കും. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കളമശേരി മണ്ഡലത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്ലേസ്‍മെ​ന്റ് കിട്ടാത്തവർക്ക് തുടർപരിശീലനം നൽകി, യോഗ്യത അനുസരിച്ചുള്ള തൊഴിൽ ലഭ്യമാകുംവരെ തുടരുന്ന പദ്ധതിയാണിത്. കൊച്ചി സർവകലാശാലയിൽ സ്ഥാപിക്കുന്ന സ്കിൽ ഡെവലപ്മെ​ന്റ് ഹബ്, നിർദിഷ്ട ജില്ലാ സ്കിൽ ഡെവലപ്മെ​ന്റ് സെ​ന്റർ, തൊഴിൽവകുപ്പി​ന്റെ കൗശൽ കേന്ദ്ര, കമ്പനികൾ എന്നിവ മുഖേന നൈപുണ്യ പരിശീലനം സ്കൈയുടെ ഭാഗമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ യോഗ്യതയുള്ള മുഴുവൻപേർക്കും നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ ഉറപ്പുവരുത്താനാണ് സ്കിൽ ഹബ്ബ്‌ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് : https://forms.gle/zCN7LFpmxLewkCoj9   ഫോൺ: 94460 69210 Read on deshabhimani.com

Related News