സ്മാർട്ട്‌സിറ്റി: പ്രശ്ന പരിഹാര ശിപാർശയ്ക്ക് അംഗീകാരം; മന്ത്രിസഭായോഗ തീരുമാനങ്ങൾ



തിരുവനന്തപുരം> സ്മാർട്ട്‌സിറ്റി കൊച്ചി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശിപാർശ ഇന്നുചേർന്ന മന്ത്രിസഭാ യോ​ഗം അംഗീകരിച്ചു. ടീകോമുമായി ചർച്ചകൾ നടത്തി പരസ്പര ധാരണയോടെ  പിന്മാറ്റനയം രൂപകൽപ്പന ചെയ്യും. ടീകോമിനു നൽകേണ്ട നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് ഇന്റിപെൻഡന്റ് ഇവാല്യുവേറ്ററെ നിയോഗിക്കും. ഇതുസംബന്ധിച്ച ശിപാർശ സർക്കാരിൽ സമർപ്പിക്കുന്നതിന് ഐടി മിഷൻ ഡയറക്ടർ, ഇൻഫോപാർക്ക് സിഇഒ, ഒകെഐഎച്ച് (ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ്) എംഡി ഡോ. ബാജൂ ജോർജ്ജ് എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തും. മന്ത്രിസഭായോഗ തീരുമാനങ്ങൾ ആരോ​ഗ്യ വകുപ്പിൽ 44 തസ്തികകൾ ആരോഗ്യവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ വിവിധ ജില്ലകളിലായി 30 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 തസ്തികകൾ സൃഷ്ടിക്കും. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനു കീഴിലെ കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ 14 അധിക തസ്തികകൾ സൃഷ്ടിക്കും. എൽപി സ്‌കൂൾ അസിസ്റ്റന്റ് തസ്തിക ഏരിയാ ഇൻസെന്റീവ് പ്രോഗ്രാം പ്രകാരം ആരംഭിച്ച വയനാട്, പനമരം, ക്രസന്റ് പബ്ലിക്ക് സ്‌കൂളിൽ രണ്ട് എൽപി സ്‌കൂൾ അസിസ്റ്റന്റ് തസ്തികകൾ സൃഷ്ടിക്കും. ഷൗക്കത്ത്, ഷാനിജ എന്നിവർക്ക് 17.02.2017 മുതൽ നിയമന അംഗീകാരം നൽകും. കാലാവധി ദീർഘിപ്പിച്ചു കേരള നഗര നയ കമ്മീഷന്റെ കാലാവധി 2025 മാർച്ച് 31 വരെ ദീർഘിപ്പിച്ചു നൽകും. സ്ഥിരപ്പെടുത്തും സംസ്ഥാനത്തെ ദാരിദ്ര്യ ലഘൂകരണ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അഞ്ച് കംപ്യൂട്ടർ ഓപ്പറേറ്റർമാരെ  സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തും. കോടതി നിർദേശപ്രകാരമാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം 2024 നവംബർ 27 മുതൽ ഡിസംബർ 2 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 4,70,34,150 രൂപയാണ് വിതരണം ചെയ്തത്. 1301 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ. ജില്ലതിരിച്ചുള്ള വിവരങ്ങൾ, തിരുവനന്തപുരം 26 പേർക്ക് 7,09,000 രൂപ കൊല്ലം 167 പേർക്ക് 47,30,000 രൂപ പത്തനംതിട്ട 12 പേർക്ക് 2,67,000 രൂപ ആലപ്പുഴ 14 പേർക്ക് 6,35,000 രൂപ കോട്ടയം 4 പേർക്ക് 3,93,000 രൂപ ഇടുക്കി 11 പേർക്ക് 2,04,000 രൂപ എറണാകുളം 19 പേർക്ക് 9,66,000 രൂപ തൃശ്ശൂർ 302 പേർക്ക് 1,04,29,450 രൂപ പാലക്കാട് 271 പേർക്ക് 1,06,94,600 രൂപ മലപ്പുറം 102 പേർക്ക് 48,13,000 രൂപ കോഴിക്കോട് 296 പേർക്ക് 92,78,000 രൂപ വയനാട് 50 പേർക്ക് 28,49,100 രൂപ കണ്ണൂർ 23 പേർക്ക് 9,69,000 രൂപ കാസർകോട് 4 പേർക്ക് 97,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്. Read on deshabhimani.com

Related News